കരിംനഗർ: പ്രധാന മന്ത്രിയുടെ സംസ്ഥാന സന്ദർശനത്തിന് മുന്നേ തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബന്ദി സജ്ജയ് കുമാറിനെ കസ്റ്റഡിയിലെടുത്ത് പോലീസ് രംഗത്ത്.
ബന്ദി അനുകൂലികളും പാർട്ടി പ്രവർത്തകരും പോലീസിനെ തടയാൻ ശ്രമിച്ചത് സംഘർഷത്തിന് വഴിയൊരുക്കി. നൽഗണ്ട ജില്ലയിലെ ബൊമ്മല രാമറാം പോലീസ് സ്റ്റേഷനിലേക്കാണ് ബന്ദിയെ കൊണ്ടുപോയത്.
സംസ്ഥാന അധ്യക്ഷനായ ബന്ദിയെ അന്യായമായാണ് പോലീസ് കൊണ്ടുപോയതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പ്രേമേന്ദർ റെഡ്ഡി വ്യക്തമാക്കി.
പാർലമെന്റ് അംഗത്തിനെതിരെ നട്ടപ്പാതിരക്ക് ഇത്തരമൊരു നടപടിയുടെ ആവശ്യം എന്താണെന്നും പ്രേമേന്ദർ ചോദിച്ചു.