ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനും മുൻ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കും കോവിഡ്. ഗെഹ്ലോട്ട് തന്നെയാണ് താനും കോവിഡ് പോസിറ്റീവായ വിവരം പങ്കുവച്ചത്.
ഏതാനും ദിവസമായി സംസ്ഥാനത്ത് കോവിഡ് വർധിക്കുകയാണെന്നും താനും കോവിഡിന്റെ പിടിയിലായെന്നും അദ്ദേഹം അറിയിച്ചു. ഡോക്ടർമാരുടെ ഉപദേശപ്രകാരം, കുറച്ച് ദിവസത്തേക്ക് വീട്ടിലിരുന്നായിരിക്കും ചുമതലകൾ നിർവഹിക്കുക. എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു.
വസുന്ധര രാജെയും ട്വിറ്ററിലൂടെയാണ് രോഗവിവരം പങ്കുവച്ചത്. കോവിഡ് പോസിറ്റീവായ ശേഷം താൻ ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.