കൊച്ചി: വീണ്ടും സ്വര്‍ണവേട്ട. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒന്നേക്കാല്‍ കിലോ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി പിടിയില്‍. മുഹമ്മദ് റിനാസാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്നും ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കണ്ടെടുത്തത്.