അമ്മയുടെ മരണം ജീവിതത്തിൽ ഒരുപാട് വിഷമിപ്പിച്ചെന്ന് വ്യക്തമാക്കി നടൻ വിജയ രാഘവൻ.
അമ്മയുടെ മരണത്തോടെയാണ് ഈശ്വര വിശ്വാസി ആയി തീർന്നതെന്നും വിജയ രാഘവൻ പറഞ്ഞു.
അച്ഛൻ നിരീശ്വര വാദിയായിരുന്നു, എങ്കിലും അമ്മ അമ്പലത്തിൽ പോകുന്നതിന് എതിര് പറഞ്ഞിരുന്നില്ലെന്നും നടൻ.
അമ്മ മരിക്കുന്നത് വരെ താനും വിശ്വാസി ആയിരുന്നില്ലെന്നും അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ട് പോയപോലെ തോന്നിയെന്നും താരം പറഞ്ഞു. അതിന് ശേഷമാണ് ഈശ്വര വിശ്വാസിയായി മാറിയതെന്നും നടൻ വ്യക്തമാക്കി.