പുതിയ സാമ്പത്തിക വര്‍ഷത്തിലും കനത്ത ധന പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. പൊലീസ് വാഹനങ്ങള്‍ക്ക് ഡീസല്‍ അടിക്കാന്‍ പോലും പണമില്ല. ഇതിനിടയിലാണ് വാര്‍ഷികാഘോഷത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് വേണ്ടി പി.ആര് കാമ്പയിന് നടത്താന്‍ 125 കോടി രൂപ അനുവദിച്ചത്. ഇത്രയും തൊലിക്കട്ടി ഈ മുഖ്യമന്ത്രിക്ക് അല്ലാതെ മറ്റാര്‍ക്കും ഉണ്ടാകില്ല.
ഇതൊന്നും പോരാഞ്ഞിട്ടാണ് ലോക കേരളസഭയുടെ പേരില്‍ അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ടൂര്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ എന്തും ചെയ്യാമെന്ന ധിക്കാരമാണ്. സര്‍ക്കാര്‍ ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയാണ്.