മധു ഇന്നും ഒരു നൊമ്പരമാണ്. വിശപ്പ് സഹിക്കാനാവാതെ വന്നപ്പോള്‍ അല്പം അരിയെടുത്ത കുറ്റത്തിനാണ് മനസ്സാക്ഷി ഇല്ലാത്ത ഒരു സംഘം ആളുകള്‍ ആ പാവം മനുഷ്യനെ മര്‍ദ്ദിച്ച് അവശനാക്കി കൊന്നത്. മാപ്പര്‍ഹിക്കാത്ത കുറ്റം.
പടച്ച തമ്പുരാന് പൊറുക്കാത്ത അപരാധം. എങ്ങിനെ തോന്നി ആ മനുഷ്യക്കോലത്തിനു മേല്‍ കൈ വെക്കാന്‍. പതിനാറ് പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ശിക്ഷ നാളെയറിയാം.
പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിക്കാം. പോലീസും സര്‍ക്കാരും മധുവിനായി നിലകൊണ്ടു. പഴുതടച്ച അന്വേഷണം കുറ്റക്കാരെ നിയമത്തിന്റെ മുന്നിലെത്തിച്ചു. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഒരു ദാക്ഷിണ്യവും കാണിച്ചില്ല. മധുമാര്‍ ഇനി ഉണ്ടാവരുത്. നിരവധി നിരപരാധികളെ കൊന്ന് തള്ളിയ കാപാലികരെ ഗുജറാത്തില്‍ കുറ്റവിമുക്തരാക്കുമ്പോഴാണ് കേരളത്തില്‍ നിന്നുള്ള ഈ ശുഭ വാര്‍ത്ത. കേരളം ഗുജറാത്ത് ഉള്‍പ്പടെയുള്ള ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും എല്ലാ കാര്യത്തിലും മാതൃകയാണ്