തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായി കൊല്ലപ്പെട്ട മധു സംഭവത്തിൽ 16 പേരിൽ 14 പേരും കുറ്റക്കാരാണെന്ന് വിധി വരുമ്പോൾ മണ്ണാർക്കാട് കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മാധ്യമ പ്രവർത്തകൻ അരുൺ കുമാർ.
നീതി! മധുവിന്, അട്ടപ്പാടിക്ക്, മധുവിനെ പോലെയുള്ള നിസ്സഹായരായി പോയ ജീവിതങ്ങൾക്ക്. നന്ദി! ദരിദ്രരും, ദുർബലരുമെങ്കിലും മനുഷ്യൻ്റെ അന്തസ്സിന് വിലയുണ്ടന്ന് ഉറപ്പിച്ച കോടതിയ്ക്കും കൂറുമാറിയ 24 സാക്ഷികളെയും കാടിൻ്റെ മൗനത്തെയും മറികടന്ന് ശാസ്ത്രീയ തെളിവുകളിൽ പിഴവില്ലാത്ത കുറ്റപത്രം സമർപ്പിച്ച പ്രോസിക്യൂഷനും നന്ദി. പിന്നെ മധുവിൻ്റെ ഉറ്റവർക്ക് നൽകിയ ഉറപ്പ് പാലിക്കാൻ ജാഗ്രത കാണിച്ച മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും !
നിങ്ങൾ ശ്രദ്ധിച്ചു നോക്കു കൊല ചെയ്യപ്പെടും മുൻപ് നിസ്സാഹായനായ മധുവിൻ്റെ മുഖത്തേക്ക് . ഉറയ്ക്കാത്ത മനസ്സാണ്. വിശപ്പ് എന്നതിന് ഭക്ഷണം നീതിയെന്ന് മാത്രമേയറിയു.
ആ നീതിബോധത്തിൻ്റെ കരുത്തിൽ യുദ്ധം ചെയ്യുന്ന വിശപ്പിനെ തോൽപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ പിടിക്കപ്പെടുമ്പോഴും നമുക്ക് നേരെയെറിയുന്ന ആ നോട്ടം ആരെയാണ് അസ്വസ്ഥപ്പെടുത്താത്തതെന്നും അരുൺ കുറിച്ചു.