കോഴിക്കോട് ഓടുന്ന ട്രെയിനിന് തീയിട്ട സംഭവത്തിൽ പ്രതി പിടിയിലായെന്ന് സൂചനകൾ പുറത്ത്.
യുപി പോലീസിന്റെ നിർണ്ണായക നീക്കത്തിലൂടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.
ഉത്തർപ്രദേശിലെ ബുലന്ത്ഷഹർ എന്ന സ്ഥലത്ത് നിന്നാണ് പിടിയിലായത്. ഉത്തർപ്രദേശിലെ ഭീകരവാദ വിരുദ്ധ സ്ക്വാഡാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കേസുമായി ബന്ധപ്പെട്ട് എൻഐഎ സംഘം കണ്ണൂരിലെത്തി തീവയ്പ്പുണ്ടായ ബോഗി പരിശോധിക്കുകയാണ്. അതേ സമയം പ്രതി അറസ്റ്റിലായതായി ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും വന്നിട്ടില്ല.