തൃശ്ശൂർ: ട്രെയിനിൽ പെട്രോളുമായി യുവാവ് അറസ്റ്റിലായി. കോട്ടയം സ്വദേശിയാണ് പിടിയിലായത്.
കോട്ടയം സ്വദേശി സേവിയർ വർഗീസിനെയാണ് ആർപിഎഫ് അറസ്റ്റ് ചെയ്തത്. ബെംഗളുരു -കന്യാകുമാരി ഐലൻഡിൽ നിന്നാണ് യുവാവ് പിടിയിലായത്.
ട്രെയിൻ തൃശ്ശൂർ എത്തിയപ്പോൾ ആർപിഎഫ് നടത്തിയ പരിശോധനയിലാണ് യുവാവിനെ പെട്രോളുമായി പിടികൂടിയത്.