കോഴിക്കോട്: കിണര്‍ നിര്‍മ്മാണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മുക്കം കുറ്റിപ്പാല പടിഞ്ഞാറെ പുറ്റാട്ട് ബാബു ( 50 ) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. കുറ്റിപ്പാലയില്‍ കിണര്‍ നിര്‍മ്മാണത്തിനിടെ വലിയ മണ്‍കട്ടയും കല്ലുകളും അടര്‍ന്ന് ബാബുവിന്റെ ദേഹത്ത് വീഴുകയായിരുന്നു. തൊഴിലാളികളും അഗ്നിരക്ഷ ജീവനക്കാരും ചേര്‍ന്നാണ് ബാബുവിനെ കിണറില്‍ നിന്നും പുറത്തെത്തിച്ചത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളേജിലെ നടപടികള്‍ ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഭാര്യ: സുനിത. മക്കള്‍:വിജിന്, ബിജിന്.