കൊച്ചി: ട്രെയിൻ തീവച്ച കേസിലെ പ്രതിയെ ഏതാനും ആഴ്ച്ചകൾക്ക് മുൻപ് കൊച്ചിയിലും കണ്ടിരുന്നതായി അഭ്യൂഹങ്ങൾ.
രഹസ്യ വിവരത്തെ തുടർന്ന് കേരളാ പോലീസിന്റെ ആന്റി ടെററിസ്റ്റ് സ്ക്വാഡ് ( എടിഎസ്) അന്വേഷണം തുടങ്ങി.
മാലിന്യത്തിന് തീ കൊളുത്തിയതാണെന്നും അല്ലെന്നുമുള്ള അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ട്രെയിൻ തീവച്ച് കോഴിക്കോട് നിരവധി പേർക്ക് പരിക്കേൽക്കുകയും, 3 പേർ മരണപ്പെടുകയും ചെയ്ത കേസിലെ പ്രതിയെ ഇരുമ്പനത്ത് കണ്ടതായി അഭ്യൂഹങ്ങൾ പരക്കുന്നത്.
നോയിഡ സ്വദേശി ഷഹറൂഫ് സെയ്ഫി എന്നയാളാണ് ട്രെയിൻ കത്തിച്ചത് എന്ന് സൂചനകൾ ലഭിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം പ്രതിക്കായുള്ള തിരച്ചിൽ ശക്തമാക്കി.