മുംബൈ: കളിച്ച് നടക്കുമ്പോൾ കാൽതെറ്റി തിളച്ച എണ്ണയിൽ വീണ 6 വയസുകാരി വൈഷ്ണവി സമാധാൻ പവാർ മരണത്തിന് കീഴടങ്ങി.
മുംബൈ നാസികിലാണ് സംഭവം. ഇക്കഴിഞ്ഞ മാർച്ചിലാണ് സംഭവം. പിതാവിന്റെ കടയിൽ കളിച്ചു നടന്നിരുന്ന കുട്ടി കാലുതെറ്റി തിളച്ച എണ്ണ നിറഞ്ഞ പാത്രത്തിലേക്ക് വീഴുകയായിരുന്നു.
പാത്രത്തിൽ നിന്നും കുട്ടിയെ പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മാരകമായ പൊള്ളലേറ്റ കുട്ടി ചികിത്സയിലിരിക്കേയാണ് മരണത്തിന് കീഴടങ്ങിയത്.