പറവൂർ: ആറാം ക്ലാസ് വിദ്യാർഥിനിയെ കെഎസ്ആർടിസി ബസിൽ അപമാനിച്ച ഡ്രൈവറെ സസ്പെൻഡ് ചെയ്തു.
പറവൂർ ബസ് ഡിപ്പോയിലെ ബസ് ഡ്രൈവർ വടക്കേക്കര സ്വദേശി ആൻറണി വി സെബാസ്റ്റ്യനെയാണ് സസ്പെൻഡ് ചെയ്തത്.
2013 ജനുവരിയിലാണ് സംഭവം നടന്നത്. പറവൂർ ഡിപ്പോയിൽ നിന്ന് ചാത്തനാടേക്ക് സർവീസ് നടത്തിയ വാഹനത്തിൽ പെൺകുട്ടിയും സുഹൃത്തുക്കളും യാത്രക്കായി ഇരിക്കവെയാണ് പെൺകുട്ടിയെ ഇയാൾ അപമാനിച്ചത്.
കുശലം ചോദിക്കാനെന്ന വ്യാജേന എത്തിയ ആന്റണി കുട്ടികളോട് സംസാരിക്കുകയും പരസ്യമായി പെൺകുട്ടിയുടെ ചുമലിലടക്കം അടിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ അമ്മ ഇതിനെതിരെ പരാതിയുമായി അധികൃതർക്ക് പരാതി നൽകി.
വിജിലൻസ് നടത്തിയ അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതായി കണ്ടെത്തി.