പാലക്കാട്: അട്ടപ്പാടി മധു വധകേസിന്റെ വിധി ഇന്ന് പ്രഖ്യാപിക്കും. മണ്ണാർക്കാട് പട്ടികജാതി- പട്ടികവർഗ പ്രത്യേക കോടതിയാണ് വിധി പറയുക.സംഭവം നടന്ന് 5 വർഷത്തിന് ശേഷമാണ് വിധി പറയുന്നത്.
പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ് കുമാറാണ് കേസ് പരിഗണിക്കുന്നത്. 2018- ലാണ് മധു എന്ന ആദിവാസി യുവാവ് ആൾക്കൂട്ട വിചാരണയ്ക്ക് വിധേയനായി മൃഗീയമായി കൊല്ലപ്പെട്ടത്.
16 പ്രതികളാണ് മധു വധകേസിൽ ആകെ ഉള്ളത്. സാക്ഷി വിസ്താരം തുടങ്ങി 11 മാസംകൊണ്ടാണ് 185 സിറ്റിംഗോടെ കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പുരോഗമിയ്ച്ചത്.