തിരുവനന്തപുരം: പിഎസ്‍സി പരീക്ഷ റദ്ദാക്കി. മാർച്ച് നാലിന് നടന്ന വ്യവസായ പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ (പ്ലംബർ) പരീക്ഷയാണ് റദ്ദാക്കിയത്. 90% ചോദ്യവും ഒരു ഗൈഡിൽ നിന്ന് വന്നതുകൊണ്ടാണ് പരീക്ഷ റദ്ദാക്കിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
2019ൽ ഇറങ്ങിയ ‘പ്ലംബർ തിയറി’ എന്ന പുസ്തകത്തിൽ നിന്നാണ് ചോദ്യങ്ങൾ പകർത്തിയത്. 100 ചോദ്യങ്ങളിൽ 90ൽ അധികം ചോദ്യങ്ങളും ‘പ്ലംബർ തിയറി’യിൽ നിന്ന് പകർത്തുകയായിരുന്നു. പുസ്തകത്തിൽ ഉത്തരം തെറ്റായി രേഖപ്പെടുത്തിയ ചോദ്യവും പിഎസ്സി പകർത്തി.
2019ൽ നീൽകാന്ത് പബ്ലിഷേഴ്സ് പുറത്തിറക്കിയതാണ് ഈ പുസ്തകം. വ്യവസായ പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ അഥവാ പ്ലംബറുടെ പോസ്റ്റിസ്റ്റിലേക്കുള്ള പരീക്ഷയിലാണ് ഈ കോപ്പിയടി ചോദ്യങ്ങൾ നൽകിയത്.