തിരുവനന്തപുരം: ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതെ വന്നതോടെ പ്രതിഷേധ സൂചകമായി കണ്ടക്ടർ അഖില എസ് നായർ ശമ്പള രഹിത ദിവസം എന്ന് യൂണീഫോമിൽ പേപ്പറിൽ എഴുതി വച്ചതിനാണ് അച്ചടക്ക നടപടി നേരിട്ടത്.
സർക്കാരിന് അപഖ്യാതി ഉണ്ടാക്കി എന്ന് പറഞ്ഞാണ് നടപടിയെടുത്തത്. അഖിലയെ സ്ഥലം മാറ്റുവാൻ ഉത്തരവും ഇറക്കിയിരുന്നു.
ശക്തമായ ജനകീയ പ്രക്ഷോഭം ഉണ്ടായതിന്റെ പേരിലാണ് കെഎസ്ആർടിസി തെറ്റ് തിരുത്താൻ തയ്യാറായത്.