നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിന്റെ ലോഞ്ചിംങ് ചടങ്ങിൽ ലോകത്തെ പല പ്രമുഖരും എത്തിയിരുന്നു.
അതി ഗംഭീരവും പ്രൗഡവുമായ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ചടങ്ങിനെത്തിയ നടൻ വരുൺ ധവാൻ അമേരിക്കൻ സൂപ്പർ മോഡലായ ജിജി ഹാഡിഡിനെ കൈകളിൽ എടുത്ത് പൊക്കി കവിളിൽ ചുംബിക്കുന്ന വീഡിയോയാമ് വൈറലായി മാറുന്നത്. അനുവാദമില്ലാതെ ചുംബിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം ആളുകൾ സോഷ്യൽ മീഡിയയിൽ വരുണിനെതിരെ ആക്രമണമാണ്.
എന്നാൽ ഇതെല്ലാം നേരത്തെ മുൻകൂട്ടി പ്ലാൻ ചെയ്ത കാര്യങ്ങളാണ് എന്നും അതൊരു അനുവാദമില്ലാതെ കടന്നാക്രമിച്ച ചുംബനം ആയിരുന്നില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വരുൺ.