കോഴിക്കോട്: ട്രെയിനിൽ തീവയ്പ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ്.
റാസിഖ് എന്ന മുഖ്യ ദൃക്സാക്ഷി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
ട്രെയിനിലെ തീവപ്പിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു.