സംവിധായകൻ വെട്രിമാരന്റെ പുത്തൻ ചിത്രം വിടുതലൈ സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്. സൂരിയാണ് ചിത്രത്തിലെ നായകൻ.
ചെന്നൈയിലെ ഐനോക്സ് തിയറ്ററിൽ പ്രായപൂർത്തിയാകാത്ത മക്കൾക്കൊപ്പം എത്തിയ സാമൂഹ്യ പ്രവർത്തകയെ തിയറ്ററ്‍ ജീവനക്കാർ തടഞ്ഞിരുന്നു.
എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രമാണ് വിടുതലൈ. ചെറിയ കുട്ടികളുമായി പോകരുതെന്നും വയലൻസ് നിറഞ്ഞ സിനിമയാണെന്നും പറഞ്ഞാണ് ജീവനക്കാർ തടഞ്ഞത്.
എന്നാൽ സാമൂഹ്യ പ്രവർത്തകയായ വളർമതി പ്രശ്നമുണ്ടാക്കി തിയറ്ററിൽ പോകുകയും കുട്ടികളുമായിരുന്ന് സിനിമ കാണുകയും ചെയ്തു. തുടർന്നാണ് പോലീസ് ഇവർക്കെതിരെ കേസെടുത്തത്.