തിരുവനന്തപുരം: കോഴിക്കോട് ട്രെയിനിന് തീവച്ച സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി സൂചന.
അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു.
ട്രെയിനിന് തീവച്ച സംഭവത്തിൽ റെയിൽവേയും കേസെടുത്തിട്ടുണ്ട്. സ്ഫോടക വസ്തു നിരോധന നിയമം, വധശ്രമം, എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.
കേരള പോലീസും ആർപിഎഫും സംയുക്തമായി കേസ് അന്വേഷിക്കും. വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. അട്ടിമറി സാധ്യത അടക്കം വിശദമായി അന്വേഷിക്കും.