വടക്കാഞ്ചേരി: യുവാവിനെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി കബീറിന്റെ മകൻ ഷാനവാസാണ് (45) മരിച്ചത്.
വീട്ടിലെ കിടപ്പുമുറിയിൽ വച്ച് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു ഷാനവാസ്.
സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് കേസെടുത്തു. നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.