പാലക്കാട്: ആൾക്കൂട്ട വിചാരണക്ക് ഇരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ മധുവിന്റെ കുടുംബത്തിന് പോലീസ് സംരക്ഷണ ഏർപ്പെടുത്തി.
അമ്മ മല്ലിയുടെ അപേക്ഷ പരിഗണിച്ചാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി. അപേക്ഷ സ്വീകരിച്ച് ജില്ലാ പോലീസ് മേധാവി അഗളി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.
സായുധ സേനാംഗങ്ങളും, രഹസ്യ പോലീസും മധുവിന്റെ കുടുംബത്തിന് സുരക്ഷയൊരുക്കും.