തൃശ്ശൂർ: തൃശ്ശൂരിൽ വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിച്ച് രക്തം ഛർദിച്ച് മരിച്ച ശശീന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
വീട്ടിൽ നിന്ന് ഇഡ്ഢലി കഴിച്ച് എടിഎമ്മിൽ പണമെടുക്കാൻ പോയ ശശീന്ദ്രൻ രക്തം ഛർദിച്ച് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.
ശശീന്ദ്രന്റെ ഭാര്യ, അമ്മ, തെങ്ങു കയറാൻ വന്ന 2 തൊഴിലാളികൾ എന്നിവർ സമാന ലക്ഷണങ്ങളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലുണ്ടായിരുന്ന ഇവരുടെ മകൻ ഭക്ഷണം കഴിച്ചിരുന്നില്ല, അതിനാൽ ഇയാൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ല.