കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണത്തിന് വില കുറഞ്ഞു. 240 രൂപ കുറഞ്ഞ് പവന് 43,760 രൂപയായി.
ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ മാസം 18 ന് സ്വർണ്ണവില കുതിച്ചുയർന്നിരുന്നു.
44, 240 രൂപയായാണ് അന്ന് ഉയർന്നത്. ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന വിലയാണ് ഇന്ന് 240 രൂപവരെ കുറഞ്ഞത്.