കോഴിക്കോട്: ട്രെയിനിൽ തീ കൊളുത്തി യുവാവ്. ട്രെയിൻ യാത്രക്കിടെയാണ് കോച്ചിൽ ഇയാൾ തീയിട്ടതെന്ന് പോലീസ്.
കോച്ചിൽ തീയിട്ടതിനെ തുടർന്ന് സ്ത്രീകളടക്കം 9 പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഏലത്തൂരിൽ വച്ചാണ് യുവാവ് തീയിട്ടത്.
അക്രമി തീയിട്ടതിന് പിന്നാലെ റെയിൽവേ ട്രാക്കിൽ സ്ത്രീയുടെയും കുഞ്ഞിന്റേയും ഒരു പുരുഷന്റെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.
മട്ടന്നൂർ സ്വദേശികളാണ് മരിച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയും കുഞ്ഞുമെന്ന് പോലീസ്. എന്നാൽ യുവാവ് ആരാണെന്ന് കണ്ടെത്താനായില്ല.
കോരപ്പുഴ പാലം കടക്കുമ്പോഴാണ് അക്രമി തീയിട്ടത്. ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയെങ്കിലും കോരപ്പുഴ പാലത്തിലാണ് നിന്നത് എന്നതിനാൽ പലർക്കും പുറത്തിറങ്ങാനായില്ല.