41 ദിവസം ജോലി ചെയ്തു. മാസ ശമ്പളം കിട്ടിയില്ല. ജോലി ചെയ്താല്‍ കൂലി കിട്ടണം. കിട്ടിയില്ലെങ്കില്‍ തൊഴിലാളികള്‍ അത് ചോദിച്ച് വാങ്ങും.
ശമ്പള രഹിത സേവനം നാല്‍പ്പത്തി ഒന്നാം ദിവസമെന്ന് ഒരു തുണ്ടുകടലാസില്‍ യൂണിഫോമില്‍ പിന് ചെയ്ത് വച്ചതാണ് വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില . എസ്.നായര്‍ ചെയ്ത വലിയ തെറ്റ് . വൈക്കത്ത് നിന്ന് പാലയിലേക്ക് സ്ഥലം മാറ്റി നടപടിയും എടുത്തു. ചെയ്ത ജോലിക്ക് ശമ്പളം നല്കുന്നതിനേക്കാള് ആര്‍ജ്ജവത്തോടെ ശമ്പളം ചോദിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്ന പൊതുമേഖല സ്ഥാപനമാണ് KSRTC.
സമരങ്ങളോടും പ്രതിഷേധങ്ങളോടും എന്തിനാണ് അസഹിഷ്ണുത ? ആവശ്യത്തിനും അനാവശ്യത്തിനും സമര പോരാട്ടങ്ങളുടെ ചരിത്രം പറയുന്ന സി.പി.എം നേതാക്കള്‍ക്ക് എന്ത് പറയാനുണ്ട് ? തൊഴിലാളി വര്‍ഗത്തിന്റെ കരുത്തില്‍ നിന്ന് ഉയര്‍ന്നു വന്നവരാണെങ്കില്‍ , നിങ്ങള്‍ ഇപ്പോള്‍ തൊഴിലാളികളോട് ചെയ്യുന്നത് കടുത്ത വഞ്ചനയാണ്. സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിച്ച് കോടികള്‍ പൊടിക്കുന്നതിന് പകരം തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കൂ