പുരോഗമന ആശയങ്ങള്‍ വാമൊഴി മാത്രമാക്കിയ സര്‍ക്കാരിന്റെയും, മുഖ്യമന്ത്രിയുടെയും ചെയ്തികള്‍ എല്ലാം പഴഞ്ചനാണ് , അദ്ധ്വാനിക്കുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്റെ ശബ്ദം ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് അരോചകമായതിന്റെ തെളിവാണ് കെ.എസ്.ആര്.സി ജീവനക്കാരി അഖില നേരിടുന്ന അച്ചടക്ക നടപടി.
നമ്മുടെ കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ ശബളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്ത UDF സര്‍ക്കാരിന്റെ കാലഘട്ടം ജീവനക്കാര്‍ മറക്കാനിടയില്ല. സ്ത്രീ സുരക്ഷയെ പറ്റി വാനോളം വാചകമടിക്കുന്നവരുടെ ഭരണത്തില്‍ എടുത്ത ജോലിക്ക് കൂലി ചോദിക്കാന്‍ പാടില്ല എന്ന സ്ഥിതിയാണ് എങ്കില്‍ ജന്മികുടിയാന് വ്യവസ്ഥയുടെ ഗന്ധമാണ് സര്‍ക്കാരില്‍ നിന്നും പുറത്തു വരുന്നത്.
ജോലിക്ക് കൂലി ഭക്ഷണം എന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതി രാജ്യത്ത് നടപ്പിലാക്കിയ ഇന്ദിരാ ഗാന്ധിയുടെ ദീര്‍ഘവീക്ഷണം സ്മരിക്കപ്പെടേണ്ട നിമിഷം കൂടിയാണിത്. 41 ദിവസം വേതനമില്ലാതെ ജോലി ചെയ്ത ഒരു വനിതാ ജീവനക്കാരി തന്റെ കഷ്ടതയും വേദനകളും പ്രയാസങ്ങളും ഉള്ളിലൊഴുക്കി ഏറ്റെടുത്ത കര്‍ത്തവ്യത്തില്‍ തരിമ്പും വീഴ്ച വരുത്താതെ, നിവൃത്തിയില്ലാതെ പ്രതികരിച്ചത് വലിയ അപരാധമായി കാണുന്നവര്‍ കൊട്ടിയടച്ചത് അനീതിക്കെതിരെ ഉയര്ന്നസ്ത്രീ ശബ്ദത്തെയാണ്.
വിശപ്പിന്റെ വിളി കേള്‍ക്കാത്ത ഭരണകൂടത്തിനെതിരെ കേരളത്തിന്റെ സ്ത്രീ പക്ഷ ശബ്ദമായി മാറുകയാണ് അഖില, അഖിലയെ സ്ഥലം മാറ്റിയ നടപടി സ്ത്രീത്വത്തിനു നേരെയുള്ള വെല്ലു വിളിയാണ്. അദ്ധ്യാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിയര്‍പ്പിന്റെ വിലയറിയാത്ത സി.പി.എം ഭരണകൂടത്തിനെതിരെ ജനവികാരം അലയടിക്കുകയാണ് കേരളമെമ്പാടും…