വാഷിംഗ്ടണ്‍: അമേരിക്കയുടെ തെക്ക്, മധ്യ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 21 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശക്തമായ ചുഴലിക്കാറ്റില്‍ നിരവധി കെട്ടിടങ്ങളാണ് നിലം പതിച്ചത്. ലോവ, മസൂറി, ടെന്നിസി, വിസ്കോസിന്, ഇന്ത്യാന, ടെക്സാസ് എന്നിവിടങ്ങളില്‍ വൈദ്യുതിബന്ധം തടസ്സപ്പെട്ടു. ടെന്നിസിയിലും ഇന്ത്യാനയിലും കനത്ത നാശനാഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.