കോഴിക്കോട് : കോഴിക്കോട് ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജംഷീറും, ഭര്‍തൃമാതാവ് നഫീസയും അറസ്റ്റില്‍. തൊട്ടില്‍പാലം സ്വദേശിനി അസ്മിനയാണ് മരിച്ചത്. മാര്‍ച്ച് 13നാണ് സംഭവം.
അഞ്ചുമാസം ഗര്‍ഭിണിയായ അസ്മിനയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവും കുടുംബവും യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി അസ്മിനയുടെ ബന്ധുക്കള്‍ തൊട്ടില്‍പ്പാലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, ഗാര്‍ഹിക പീഡനം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നാരോപിച്ച് വെള്ളിയാഴ്ച ആക്ഷന്‍ സമിതി രൂപീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജംഷീറിനെയും നഫീസയെയും അറസ്റ്റു ചെയ്തത്.