തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് പമ്പിലേക്കുള്ള ഇന്ധന വിതരണം നിർത്തിവച്ച് കമ്പനികൾ .
കുടിശ്ശിക ഒന്നരകോടി കടന്നതോടെയാണ് പുതിയ തീരുമാനം.പേരൂർക്കട എസ്എപി ക്യാമ്പിലെ പമ്പിൽ നിന്നാണ് തിരുവനന്തപുരം ജില്ലയിലെ പോലീസ് വാഹനങ്ങൾ ഇന്ധനം നിറക്കുന്നത്.
നിവൃത്തി ഇല്ലാതെ വന്നതോടെ സ്വകാര്യ പമ്പിൽ നിന്നും ഇന്ധനം നിറക്കാനാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്.