പുനലൂർ: യുവാവിനെ പുനലൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
വിളക്കുവട്ടം ശ്രീഭവനിൽ പരേതനായ ചന്ദ്രശേഖര പിള്ളയുടെ മകൻ ദീപുവാണ് (36) മരണപ്പെട്ടത്.
ഒരു കാൽ റെയിൽവേ പാലത്തിലും ബാക്കി ഭാഗം കല്ലടയാറ്റിലും ആയാണ് കാണപ്പെട്ടത്. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രത്നമണിയാണ് മാതാവ്. ഭാര്യ: രാധിക.