കൊച്ചി: എംഎസ് ബാബുരാജിന്റെ ഗാനം അനുമതി ഇല്ലാതെ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് ആഷിക് അബുവിന്റെ നീലവെളിച്ചം സിനിമക്കെതിരെ നിയമ നടപടി.
താമസമെന്തേ വരുവാൻ, ഏകാന്തതയുടെ അപാരതീരം എന്നീ ഗാനങ്ങളാണ് അനുമതിയില്ലാതെ ഉപയോഗിച്ചത്.
സംഗീത സംവിധായകൻ ബിജിപാൽ, സംവിധായകൻ ആഷിക് അബു എന്നിവർക്കെതിരെയാണ് കേസ്.
ടൊവിനോയാണ് നീലവെളിച്ചത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്.