മധുര: തമിഴ്നാട്ടിലെ തേനി ജില്ലയിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.
ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പ്രസന്ന കുമാർ (29) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ തേനി ജില്ലയിലെ ദേവദാനപ്പെട്ടിയിലാണ് അപകടം നടന്നത്.
നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രസന്നകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.