പാലക്കാട്: പാലക്കാട് കല്ലേക്കാട് ഉത്സവത്തിന് എത്തിച്ച ആനയിടഞ്ഞു. തിരക്കിൽ പെട്ട് ഒരാൾ മരിച്ചു.
15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വള്ളിക്കോട് സ്വദേശി ബാലസുബ്രഹ്മണ്യനാണ് (63) മരിച്ചത്. മാരിയമ്മൻ പൂജാ ഉത്സവത്തിനെത്തിച്ച പുത്തൂർ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്.
വെടിക്കെട്ട് തുടങ്ങിയതോടെ ആന ഇടഞ്ഞ് ഓടുകയായിരുന്നു. ബാലസുബഹ്മണ്യൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിക്കാനാകാതെ വീഴുകയായിരുന്നു.
ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്തുണ്ടായിരുന്ന വാഹനങ്ങൾക്കും ആന കേടുപാടുകൾ വരുത്തി.