ഇടുക്കി: പ്രശ്നക്കാരനായ അരിക്കൊമ്പന്റെ വിഷയം നേരിട്ട് പഠിക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച വിദഗ്ദ സമിതി ചിന്നക്കനാലിലെത്തും.
ഈ വകുന്ന ഞായറാഴ്ച്ചയാണ് സമിതി പഠനത്തിനായി ചിന്നക്കനാലിലെത്തുക. അരിക്കൊമ്പന് റേഡിയോ കോളറിട്ട് മറ്റൊരു വനമേഖലയിലേക്ക് മാറ്റുന്നതിനുള്ള നടപടിയെക്കുറിച്ചാണ് ചർച്ചകൾ പ്രധാനമായും പുരോഗമിക്കുന്നത്.
കൂടാതെ ഏതൊക്കെ വനമേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റിപ്പാർപ്പിക്കാം എന്നതിനെക്കുറിച്ചും ചർച്ചകൾ പുരോഗമിക്കുകയാണ്.