സീതാരാമം എന്ന ചിത്രത്തിലൂടെ വൻ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് മൃണാൽ ഠാക്കൂർ. ചിത്രത്തിൽ ദുൽഖറിന്റെ നായികയായാണ് താരം എത്തിയത്.
ചിത്രവും അതിലെ ഗാനങ്ങളും എല്ലാം നന്നായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരം പങ്കുവച്ച ഒരു ചിത്രമാണ്. കരയുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്നലെ വളരെ കഠിനമായിരുന്നു, ഇന്ന് ശക്തയും സന്തുഷ്ടയുമാണെന്ന് മൃണാൽ കുറിച്ചു. മനുഷ്യർ പല സ്റ്റേജുകളിലൂടെ കടന്ന് പോകാം.
പലരും സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ്, എന്നാൽ വേദനകളും വിഷമങ്ങളും ആരും പറയാറില്ലെന്നും മൃണാൽ വ്യക്തമാക്കി.