പഞ്ചാബ് മുൻ പിസിസി അധ്യക്ഷനും മുൻ ക്രിക്കറ്റ് താരവുമായ നവജോത് സിംങ് സിദ്ദു ജയിൽ മോചിതനാകുന്നു.
പട്യാല ജയിലിൽ കഴിയുന്ന നവജോത് സിംങ് സിദ്ദു മെയ് മാസത്തിലാണ് പുറത്ത് ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ നല്ല നടപ്പ് പരിഗണിച്ചാണ് നേരത്തെ വിടുന്നത്.
45 ദിവസം നേരത്തെയാണ് നവജോത് സിംങ് സിദ്ദു മോചിതനാകുന്നത്. കാർ പാർക്കിങ്ങിന്റെ പേരിലുള്ള തർക്കത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ നവജോത് സിംങ് സിദ്ദു കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തടവ് ശിക്ഷ വിധിച്ചത്.