അങ്ങനെ, സംസ്ഥാനത്തെ ദേശീയപാത വികസനത്തില്‍ കേരള സര്‍ക്കാര്‍ പണം മുടക്കിയിട്ടുണ്ട് എന്ന് ബഹുമാന്യനായ ബിജെപി സംസ്ഥാന പ്രസിഡന്റ് അംഗീകരിച്ചിരിക്കുകയാണ്.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു റോളുമില്ലെന്ന് പറഞ്ഞുകൊണ്ടിരുന്ന അദ്ദേഹം മുന്‍ നിലപാട് തിരുത്തി മലക്കം മറിഞ്ഞത് ഏതായാലും ഇഷ്ടപ്പെട്ടു.
ദേശീയപാത അതോറിറ്റിക്കൊപ്പം ‘ചട്ടിത്തൊപ്പി’യും ധരിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട് എന്ന ‘സര്‍ട്ടിഫിക്കറ്റ്’ കൂടി അദ്ദേഹം നല്‍കുന്നതിന് വേണ്ടി കാത്തുനില്ക്കുന്നു. ഏമാന് കനിയുമല്ലോ?