ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ വിവരങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൈമാറണമെന്ന ഉത്തരവ് കോടതി റദ്ദാക്കി. ബിരുദ വിവരങ്ങള്‍ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് തള്ളിയത്. കൂടാതെ അരവിന്ദ് കെജ്രിവാളിന് 25,000 രൂപ പിഴയും വിധിച്ചു.
2016ലാണ് കേന്ദ്ര വിവരാവകാശ കമ്മീഷന് നരേന്ദ്ര മോദിയുടെ ബിരുദ, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിശദശാംശങ്ങള്‍ അപേക്ഷകനായ അരവിന്ദ് കെജ്രിവാളിന് കൈമാറാന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് സര്‍വകലാശാല ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ബിരുദ വിവരങ്ങള്‍ ഏതെങ്കിലും മൂന്നാം കക്ഷിയുടെ മുന്നില്‍ വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്നായിരുന്നു സര്‍വകലാശാലയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത വാദിച്ചത്.