ഇടുക്കി: ഇടുക്കിയില്‍ അഞ്ചംഗ കുടുംബത്തെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി കഞ്ഞിക്കുഴി പുന്നയാറിലാണ് ദാരുണമായ സംഭവം.
പുന്നയാര്‍ സ്വദേശി കാരാടിയില്‍ ബിജു, ഭാര്യ ടിന്റു എന്നിവര്‍ മരിച്ചു. ഇവരുടെ മൂന്ന് മക്കളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ഒരു വയസ്സുള്ള ഇളയ കുട്ടിയടക്കം മൂന്നു കുട്ടികളും അപകടനില തരണം ചെയ്തുവെന്നാണ് വിവരം.