ന്യൂഡൽഹി: ബന്ദിപ്പൂർ കടുവാ സങ്കേതം സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രധാനമന്ത്രിയുടെ ബന്ദിപ്പൂർ സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പ്രധാനമന്ത്രിയുടെ സുരക്ഷക്കായി 1500 പോലീസ് ഉദ്യോഗസ്ഥരെ കർണ്ണാടക പോലീസ് നിയമിക്കും.
രാജ്യത്തെ കടുവാ സംരക്ഷണ പദ്ധതിയുടെ 50 ആം വാർഷികത്തോട് അനുബന്ധിച്ച് കർണ്ണാടകയിൽ വച്ച് നടക്കുന്ന ത്രിദിന പരിപാടി ഉത്ഘാടനം ചെയ്തതിന് ശേഷമാകും ബന്ദിപ്പൂർ കടുവാ സങ്കേതത്തിൽ പ്രധാനമന്ത്രിയെത്തുക.
കേന്ദ്ര പരിസ്ഥിതി വനം കാലാവസ്ഥാ മന്ത്രാലയമാണ് മൈസൂരിലെ പരിപാടികൾ സംഘടിപ്പിക്കുന്നത്. രാജ്യത്തെ കടുവകളെ സംരക്ഷിക്കുന്നതിനായി 1973 ൽ ആരംഭിച്ച പദ്ധതിയാണ് പ്രൊജക്ട് ടൈഗർ.