ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം. 60 പവനാണ് മോഷണം പോയത്.
ചെന്നൈ അഭിരാമപുരം പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിട്ടുള്ളത്. ചെന്നൈയിലെ വീട്ടിലാണ് മോഷണം നടന്നത്.
സംഭവത്തിൽ വിജയുടെ ഭാര്യ പോലീസിൽ പരാതി നൽകി. മനേക, പെരുമാൾ എന്നീ വീട്ടുജോലിക്കാരെ സംശയിക്കുന്നതായി വിജയുടെ ഭാര്യ ദർശന മൊഴി നൽകി.