തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക വലിയ രീതിയിൽ പ്രശംസകൾ നേടിയ ചിത്രമാണ്. ഇപ്പോൾ ചിത്രം ബാംഗ്ലൂർ ഇന്റർ നാഷ്ണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം നേടിയെടുത്തു.
അപ്രതീക്ഷിതമായി ജീവിതത്തിൽ നടക്കുന്ന ഒരു സംഭവം അയിഷ റാവുത്തർ എന്ന വയോധികയുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളാണ് ചിത്രം പറഞ്ഞത്.
ദേവി വർമ്മ, ലുക്മാൻ, അവറാൻ, ബിനു പപ്പു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഓപ്പറേഷൻ ജാവക്ക് ശേഷമാണ് തരുൺ മൂർത്തി സൗദി വെള്ളക്ക എന്ന ചിത്രവുമായെത്തിയത്.