ചേര്‍ത്തല: ചേര്‍ത്തലയില്‍ ബേക്കറിയില്‍ തീപിടിത്തം. വ്യാഴാഴ്ച പുലര്‍ച്ചെ 3.30യോടെയാണ് ദേവീക്ഷേത്രത്തിനു മുന്നിലുള്ള നഗരസഭാ വ്യാപാരസമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ തീപിടുത്തമുണ്ടായത്.
പത്ര ഏജന്റുമാര്‍ ആണ് തീ ഉയരുന്നത് ആദ്യം കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബേക്കറി ഉടമ ദിനുമോനും നാട്ടുകാരും അഗ്നിശമനസേനയും സ്ഥലത്തെത്തി തീയണച്ചു. അതേസമയം, തീപിടുത്തത്തില്‍ കടയിലെ 90 ശതമാനം ഉപകരണങ്ങളും കത്തിനശിച്ചു. ഏകദേശം 15 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായിട്ടാണ് വിവരം. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.