മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്യപ്പെട്ട കേസില്‍ ലോകായുക്ത വിധി വിചിത്രമാണ്. കേരളത്തിലെ ഏറ്റവും വലിയ അഴിമതി വിരുദ്ധ സംവിധാനമായ ലോകായുക്തയുടെ വിശ്വാസ്യത തകര്‍ക്കുന്ന വിധിയാണിത്.
വാദം കഴിഞ്ഞ് വിധി പ്രഖ്യാപിക്കാന്‍ ഒരു കൊല്ലം കാത്തിരുന്നത് എന്തിനായിരുന്നു. ഈ വിധി വിമര്‍ശനത്തിന് വിധേയമാകും. ഒന്നുകില്‍ പിണറായി വിജയന്റെ മുഖ്യമന്ത്രി കാലാവധി തീരുന്നവരെ അല്ലെങ്കില്‍ ലോകായുക്ത നിയമ ഭേദഗതി ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നവരെ വാദം നീട്ടി കൊണ്ട് പോകാനായിരിക്കും ശ്രമം.