മംഗളുരു: കുടുംബാംഗങ്ങളായ നാലുപേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
അച്ഛനെയും അമ്മയെയും അവരുടെ 9 വയസുള്ള ഇരട്ടക്കുട്ടികളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൈസൂരു വിജയനഗര സ്വദേശികളായ ദേവേന്ദ്ര(48), ഭാര്യ നിർമ്മല (48), മക്കളായ ചൈതന്യ (9), ചൈത്ര(9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി.