ഡൽഹി: കൊതുക് തിരിയിൽ നിന്ന് തീപടർന്ന് ഒരു കുടുംബത്തിലെ 6 പേർ ശ്വാസം മുട്ടി മരിച്ചു.
ഡൽഹിയിലെ ശാസ്ത്രി പാർക്കിലാണ് സംഭവം. കൊതുക് തിരി കത്തിച്ചുവച്ച ശേഷം കുടുംബാംഗങ്ങൾ എല്ലാവരും ഉറങ്ങുകയായിരുന്നു എന്നാണ് നിഗമനം.
തലക്കൽ കത്തിച്ചുവച്ച കൊതുക് തിരിയിൽ നിന്ന് തലയിണയിലേക്ക് തീ പടരുകയും, രണ്ട് പേർ തീപടർന്ന് മരിക്കുകയുമായിരുന്നു. ബാക്കി നാലുപേർ തീ പിടുത്തത്തിലുണ്ടായ വിഷവാതകം ശ്വസിച്ചാണ് മരണപ്പെട്ടത്.
ഇവരോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർ ആശുപത്രിയിൽ ഗുരുതര അവസ്ഥയിലാണെന്നും റിപ്പോർട്ടുകൾ. മരണപ്പെട്ടവരിൽ 4 പുരുഷൻമാരും ഒരു സ്ത്രീയും ഒന്നര വയസുള്ള കുഞ്ഞും ഉൾപ്പെടുന്നു.