കൊച്ചി: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. ആളപായമില്ല. അംഗീത് ഓടിച്ചിരുന്ന ബൈക്കിനാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ യുവാവ് ബൈക്ക് നിര്‍ത്തി ഇറങ്ങിമാറുകയായിരുന്നു. തീപിടുത്തത്തില്‍ ബൈക്ക് കത്തിനശിച്ചു. കാക്കനാട് നിന്നും ചാലക്കുടിയിലേക്ക് പോകുകയായിരുന്നു യുവാവ്.