പാലക്കാട്: ഓടിക്കൊണ്ടിരുന്ന ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. ഓടിക്കൊണ്ടിരുന്ന ജീപ്പ് കീഴ്മേൽ മറിച്ചിട്ടു.
കാട്ടാനയുടെ അപ്രതീക്ഷിത ആക്രമണത്തിൽ ഡ്രൈവർ ചന്ദ്രന് പരിക്കേറ്റു. ജീപ്പിലുണ്ടായിരുന്ന മറ്റ് നാലുപേർ കാര്യമായ പരിക്കില്ലാതെ ഓടി രക്ഷപ്പെട്ടു.
റോഡിൽ വളവിൽ വെച്ച് കാട്ടാനയുടെ ആക്രമണം ഉണ്ടായതിനാൽ വാഹനം വേഗത കൂട്ടി രക്ഷപ്പെടുവാനും കഴിഞ്ഞില്ലെന്ന് ജീപ്പിലുണ്ടായിരുന്നവർ വ്യക്തമാക്കി.