തിരുവനന്തപുരം: അമിതവേഗത്തിൽ എത്തിയ ബൈക്കിടിച്ച് 4 വയസ്സുകാരന് ദാരുണാന്ത്യം.
പെരുമരം എം എ വിഹാറിൽ ഷണ്മുഖസുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ കുട്ടി യുവാനാണ് മരിച്ചത് .
രാത്രി 8 മണിയോടെ കോവളം പാലത്തിന് സമീപം അമ്മയ്ക്കൊപ്പം റോഡ് മുറിച്ച് കടക്കവേയാണ് ദാരുണമായ അപകടം നടന്നത് . ചീറിപ്പാഞ്ഞ് എത്തിയ ബൈക്ക് കുട്ടിയെ ഇടിക്കുകയായിരുന്നു.
അപകടത്തിനുശേഷം കുട്ടിയെ ഇടിച്ച ബൈക്ക് നിർത്താതെ പോയി . അമ്മയ്ക്കൊപ്പം വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ കടയിൽ പോയി തിരികെ വരുമ്പോഴാണ് ദാരണമായ അപകടം നടന്നത്.
വീട്ടിലോട്ട് മടങ്ങാൻ ബൈപ്പാസ് മുറിച്ചുകടക്കുന്നതിനിടെയാണ് മുക്കോല ഭാഗത്തുനിന്നും അമിത വേഗത്തിയ ബൈക്ക് കുട്ടിയെ ഇടിച്ചുതെറിപ്പിച്ചതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി .ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.